മാപ്പ് ക്രിസ്മസ് -പുതുവത്സരാഘോഷം ജനുവരി മൂന്നിന്
Monday, December 29, 2014 4:53 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ക്രിസ്മസ് -പുതുവത്സരാഘോഷവും 2015 ലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനുവരി മൂന്നിന് ശനിയാഴ്ച മാപ്പ് ഐസിസി സെന്ററില്‍ നടത്തുന്നു.

വൈകുന്നേരം 5.30-ന് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ റവ ജിജു ജോണ്‍ (ബഥേല്‍ മാര്‍ത്തോമാ പള്ളി വികാരി) ക്രിസ്തുമസ് സന്ദേശം നല്കുന്നതാണ്.

തുടര്‍ന്ന് നടക്കുന്ന ഗാനമേളയില്‍ സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ അനൂപ്, ശ്രീദേവി, കുമാരി ജസ്ളിന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.. ഏവരെയും ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ആഘോഷത്തിന്റെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ 267 9807923, സിജു പി ജോണ്‍ 267 496 2080, ജോണ്‍സന്‍ മാത്യു 2157409486,സോബി ഇട്ടി 267 888 1373. സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം