അന്നമ്മ അലക്സാണ്ടര്‍ ചെന്നൈയില്‍ നിര്യാതയായി
Monday, December 29, 2014 4:53 AM IST
ചെന്നൈ: വാഷിങ്ടണ്‍ ഡി.സി. സെന്റ് തോമസ് പള്ളി മുന്‍ വികാരി അലക്സാണ്ടര്‍ കുറ്റിക്കണ്ടത്തില്‍ കോറെപ്പിസ്കോപ്പയുടെ ഭാര്യ അന്നമ്മ അലക്സാണ്ടര്‍ (66) ഡിസംബര്‍ 27ന് ചെന്നൈയിലെ താംബരത്തുള്ള വസതിയില്‍ നിര്യാതയായി.

ശുശ്രൂഷകള്‍ക്ക് മദ്രാസ് ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. മക്കള്‍: ഫാ. മാത്യു അലക്സാണ്ടര്‍, മീന (വാഷിങ്ടണ്‍ ഡി.സി.). മരുമക്കള്‍: മിനി, റജി ഡാനിയേല്‍.

തോമസ് കുറ്റിക്കണ്ടത്തില്‍ (ടെക്സാസ്), ജേക്കബ് മാത്യു കുറ്റിക്കണ്ടത്തില്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ ഭര്‍തൃ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം