ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ വര്‍ഷത്തിന്റെ ഉദ്ഘാടനം നടത്തി
Saturday, December 27, 2014 11:10 AM IST
ഷിക്കാഗോ: മെവുഡ് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് കുടുംബവര്‍ഷത്തിന്റെ ഉദ്ഘാടനം നടത്തി.

ഡിസംബര്‍ 24 ന് (ബുധന്‍) രാത്രി ഏഴിന് വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം പാരീഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, സണ്ണി മുത്തോലം, ജോര്‍ജ് ചക്കാലത്തൊട്ടിയില്‍, സക്കറിയ ചേലക്കല്‍, ജിമ്മി മുകളേല്‍, ഷിബു മുളയാനിക്കുന്നേല്‍, ജോയി കുടശേരി, ഫാമിലി കമ്മീഷനു നേത്യൂത്വം നല്‍ക്കുന്ന ടോണി പുല്ലാപ്പള്ളി, മോളമ്മ തൊട്ടിച്ചിറ, അജിമോള്‍ പുത്തെന്‍പുരയില്‍, എന്നിവര്‍ക്കൊപ്പം നിലവിളക്കു തെളിച്ച് ഉദ്ഘാടനം നടത്തി.

ഫാമിലി കമ്മീഷന്‍ ഇടവക നവീകരണത്തിനായി 2015 കുടുംബവര്‍ഷത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ അവലോകനം ചെയ്യുകയും കുടുംബവര്‍ഷപ്രാര്‍ഥനയും കലണ്ടറും വിതരണം ചെയ്യുകയും ചെയ്തു. ബിനോയി സ്റീഫന്‍ കിഴക്കനടി (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം