ജെറ്റ് എയര്‍വെയ്സ് വിമാനങ്ങള്‍ റദ്ദാക്കി
Saturday, December 27, 2014 10:36 AM IST
മസ്കറ്റ്: ഫെബ്രുവരി ഒന്നു തുടങ്ങി മാര്‍ച്ച് 15 വരെ കേരളത്തില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചുമുള്ള ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ജെറ്റ് എയര്‍വെയ്സ് വിമാനങ്ങള്‍ റദ്ദാക്കി.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് മുംബൈക്ക് പുറമെ ജെറ്റ് എയര്‍വെയ്സ് മസ്കറ്റില്‍ നിന്നും ദിവസേന സര്‍വീസ് നടത്തുന്നത്. മുംബൈക്കുള്ള സര്‍വീസുകള്‍ക്കു മാറ്റമില്ല.

റദ്ദു ചെയ്ത ദിവസങ്ങളുടെ 10 ദിവസം മുമ്പോട്ടും പിറകോട്ടും പിഴയില്ലാതെ യാത്രക്കാര്‍ക്ക് ടിക്കറ്റ് മാറ്റുകയോ പണം മുഴുവനായി മടക്കി വാങ്ങുകയോ ചെയ്യാം. കൂടാതെ മുംബൈ, ഡല്‍ഹി വഴിയും യാത്രക്കാര്‍ക്ക് റീ റൂട്ട് ചെയ്ത് കിട്ടും. വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിന്റെ കാരണം ഓപ്പറേഷണല്‍ ആണെന്ന് പറയുമ്പോഴും അവധിക്കാലം കഴിഞ്ഞുള്ള തിരക്ക് കുറവാണ് ഇത്തരമൊരു തീരുമാനത്തിനു കാരണമെന്ന് വ്യക്തമാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം