കേളി കലാ, സംസ്കാരികവേദി വടംവലി മത്സരം സംഘടിപ്പിച്ചു
Saturday, December 27, 2014 10:29 AM IST
റിയാദ്: 2015 ജനുവരി രണ്ടിന് നടക്കുന്ന പതിനഞ്ചാമത് കേളിദിനത്തിന്റെ ഭാഗമായി കേളി കലാ, സംസ്കാരികവേദി സ്പോര്‍ട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വടംവലി മത്സരം കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

പതിമൂന്ന് ഏരിയകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ഡിസംബര്‍ 26 ന് (വെള്ളി) ഉച്ചകഴഞ്ഞ് നടന്ന മത്സരത്തിന്റെ ആവേശം നേരില്‍ കാണാന്‍ നിരവധി സ്പോര്‍ട്സ് പ്രേമികളാണ് ന്യൂസനയ ഏരിയയിലെ പഴയ മുത്തുവ ഓഫീസ് ഗ്രൌണ്ടിലേക്ക് ഒഴുകിയെത്തിയത്. ന്യൂ സനയ എരിയും അല്‍ഖര്‍ജ് ഏരിയയും തമ്മില്‍ ഏറ്റുമുട്ടിയ 'ബെസ്റ് ഓഫ് ത്രീ' ഫൈനലില്‍ അല്‍ ഖര്‍ജ് ജേതാക്കളായി. സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ ഹസന്‍ പുന്നയൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്തത് കേളി കലാ സാംസ്കാരിക വേദി സെക്രട്ടറി റഷീദ് മേലേതിലാണ്. കേളി എക്റ്റിംഗ് പ്രസിഡന്റ് കുഞ്ഞിരാമന്‍ മയ്യില്‍ ചടങ്ങില്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍