ജയന്‍ തിരുമാനയെ റിയാദ് ടാക്കീസ് ആദരിച്ചു
Saturday, December 27, 2014 10:26 AM IST
റിയാദ്: റിയാദിലെ പ്രാവസികള്‍ക്ക് നാടകം എന്ന കലയെ തന്റേതായ സര്‍ഗാത്മകമായ ശൈലിയില്‍ അവതരിപ്പിക്കുകയും കാണികള്‍ക്ക് അതിമനോഹരമായ ദൃശ്യ ഭംഗി ഒരുക്കുകയും ചെയ്ത അതുല്യ പ്രതിഭ പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ജയന്‍ തിരുമാനയെ റിയാദ് ടാക്കീസ് ആദരിച്ചു.

രണ്ടു ചരിത്ര നാടകങ്ങള്‍ വളരെ പ്രഫഷണല്‍ രീതിയില്‍ അവതരിപ്പിച്ചു പ്രവാസലോകത്ത് അത്ഭുതം സൃഷ്ട്ടിച്ച നാടകങ്ങളുടെ രചയിതാവും സംവിധായകനുമാണ് ജയന്‍ തിരുമന. കഴിഞ്ഞ ദിവസം അരങ്ങേറിയ 'ടിപ്പു സുല്‍ത്താന്‍' നാടകത്തിനു പ്രാവാസലോകത്ത് നിന്നും വളരെയേറെ പ്രശംസ പിടിച്ചു പറ്റിയ ജയന്‍ തിരുമന നാഷണല്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയാണ്.

ജോലി തിരക്കുകളിലും പ്രാരാബ്ദങ്ങളിലും പ്രാവസികളായ കലാകാരന്മാരെ രണ്ടു മാസത്തെ സുദീര്‍ഘമായ പരിശീലനം കൊണ്ട് പ്രഫഷണല്‍ നാടകത്തിന്റെ ചട്ടക്കൂട്ടിലേക്ക് വാര്‍ത്തെടുക്കുകയും ചെയ്തതിലൂടെ നാടകകലയെ പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടുന്നതില്‍ വിജയിക്കുകയും ചെയ്തു. സിനിമയും സീരിയലും പ്രവാസ ജീവിതത്തില്‍ അതിപ്രസരിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാടകത്തിനും അതിന്റേതായ സ്ഥാനം ഉണ്െടന്നു വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങള്‍. നാടകത്തിന്റെ തനയായ രൂപവും ഭാവവും ഭാഷയും ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ചപ്പോള്‍ പ്രാവാസലോകം ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി റിയാദിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഉള്ള സംഘടനയാണ് റിയാദ് ടാക്കീസ്. പ്രാവാസ ലോകത്ത് വിസ്മയമായി തീര്‍ന്ന നാടക പ്രതിഭ ജയന്‍ തിരുമാനയെ ആദരിക്കുന്നതിലൂടെ കലയെയും കലാകാരനെയും പ്രോത്സാഹിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് തങ്ങള്‍ നിറവേറ്റിയതെന്ന് റിയാദ് ടാക്കീസ് ഭാരവാഹികള്‍ അറിയിച്ചു.

ബത്തയിലെ സഫ മക്ക പോളിക്ളിനിക്കില്‍ നടന്ന ചടങ്ങില്‍ എന്‍ആര്‍കെ ചെയര്‍മാന്‍ ബാലചന്ദ്രന്‍ പൊന്നാടയണിയിക്കുകയും ഏഷ്യനെറ്റ് പ്രതിനിധി നാസര്‍ കാരന്തൂര്‍ പാരിതോഷികവും നല്‍കി.