ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്ക് ക്നാനായ യൂത്ത് സമ്മേളനം സെന്റ് സ്റീഫനില്‍
Saturday, December 27, 2014 10:23 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഏരിയായിലെ മുഴുവന്‍ ക്നാനായ യുവതി-യുവാക്കളുടെ ഒരു മുഴുദിന സമ്മേളനം ലോംഗ് ഐലന്റ് സെന്റ് സ്റീഫന്‍ പാരിഷില്‍ 2015 ജനുവരി 10ന് സംഘടിപ്പിക്കുന്നു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടികട്ട് തുടങ്ങിയ സ്റേറ്റുകളിലെ യുവജനങ്ങള്‍ സെന്റ് സ്റീഫന്‍ പള്ളിയില്‍ ഒത്തുകൂടുകയും പരസ്പരം പരിചയപ്പെടുകയും തുടര്‍ന്ന് വിവിധയിനം ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ നടത്തപ്പെടുന്നു. പ്രഗത്ഭരായ വ്യക്തികള്‍ സെമിനാറില്‍ ക്ളാസെടുക്കും.

ക്നാനായ മിഷന്‍ ഡയറക്ടര്‍മാരായ ഫാ. ജോസ് തറയ്ക്കല്‍, ഫാ. റെനി കട്ടയില്‍ തുടങ്ങിയ വൈദികര്‍ പങ്കെടുക്കും. സെന്റ് സ്റീഫന്‍ പാരിഷ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ യൂത്ത് ഡയറക്ടര്‍ എബി തെര്‍വാലകട്ടയും സിസിഡി പ്രിന്‍സിപ്പല്‍ ലിസി വട്ടക്കളവും പരിപാടികളുടെ വിജയത്തിനായി ഒരുക്കങ്ങള്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്: സാബു തോമസ്