രാജ്യത്തിന്റ കരുതല്‍ ശേഖരം ഉപയോഗിച്ചു ധനകമ്മി പരിഹരിക്കും: ധനമന്ത്രി
Saturday, December 27, 2014 10:22 AM IST
ദമാം: സൌദി ശക്തമായ സാമ്പത്തിക ഭദ്രതയുള്ള രാജ്യമാണന്നും രാജ്യത്തിന്റെ കരുതല്‍ ധന ശേഖരം ഉപയോഗപ്പെടുത്തി. അടുത്ത വര്‍ഷത്തെ ബജറ്റിലുള്ള ധന കമ്മി നേരിടുമെന്നു സൌദി ധന മന്ത്രി ഡോ. ഇബ്രാഹിം അല്‍ അസാഫ് വ്യക്തമാക്കി. ബിബിസിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2014ല്‍ പ്രതീക്ഷിച്ചതിലും വലിയ വരുമാനമാണ് ലഭിച്ചത്. വന്‍ തോതിലുള്ള വികസന പ്രവര്‍ത്തനമാണ് ഈ വര്‍ഷം നടന്നതും പ്രത്യേകിച്ചു കിംഗ് അബ്ദുള്ള മസ്ജിദുല്‍ ഹറാം, മസ്ജിദുന്നവി വികസന പ്രവര്‍ത്തനങ്ങളില്‍ ഇത് പ്രകടമാവും. ധന കമ്മി പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ പ്രാദേശിക ബാങ്കുകളില്‍ നിന്നും മറ്റു പുറമെയുള്ള ബാങ്കുകളില്‍ നിന്നും കടമെടുക്കുന്നതിന് രാജ്യത്തിനു കരുത്തുണ്ട്.

സൌദിയിലെ സ്വകാര്യ മേഖലയില്‍ കഴിഞ്ഞ 20, 25 വര്‍ഷത്തിനിടയല്‍ എട്ട് ഇരട്ടിയോളമാണ് വളര്‍ച്ച പ്രകടമായത്. അതേ സമയം വില സ്ഥിരത നില നില്‍ക്കുകയും ചെയ്തു. ഇതു സുചിപ്പിക്കുന്നത് രാജ്യത്തിന്റ വന്‍ വളര്‍ച്ചയാണന്ന് അദ്ദേഹം വെളിപ്പെടുത്തി.

സൌദിയില്‍ ഇതര രാജ്യങ്ങളെപ്പോലെ കരുതല്‍നിധി ഇല്ലെന്ന ചില വിമര്‍ശനത്തിനു സൌദി മോണിറ്ററിംഗ് ഏജന്‍സിയില്‍ കാര്യമായി കരുതല്‍ ധനശേഖരമുണ്െടന്ന് അദ്ദേഹം വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം