വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു
Saturday, December 27, 2014 10:22 AM IST
കുവൈറ്റ് സിറ്റി: കോട്ടയം അതിരൂപതാ അംഗങ്ങളുടെ നേതൃത്തില്‍ അബാസിയ സെന്റ് ദാനിയേല്‍ കംബോണി ദേവാലയത്തില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു.

തിരുനാള്‍ ആഘോഷങ്ങളിലും പ്രദക്ഷിണത്തിലും നേര്‍ച്ച സമര്‍പ്പണത്തിലും നിരവധിയാളുകള്‍ പങ്കെടുത്തു. കൈപ്പുഴ ഇടവക വികാരി ഫാ. തോമസ് പ്രാലേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. പ്രകാശ് തോമസ് തിരുനാള്‍ സന്ദേശം നല്‍കി. കുര്‍ബാനയ്ക്കുശേഷം നടന്ന ലദീഞ്ഞിന് ഫാ. മാത്യു കുന്നേല്‍പുരയിടം മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോണ്‍ പഠിപുരക്കല്‍ ആമുഖ സന്ദേശം നല്‍കി. തിരുനാള്‍ പ്രസുദേന്തിമാര്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനറും കെകെസിഎ പ്രസിഡന്റുമായ ടോമി പ്രാലടിയില്‍, കോഓര്‍ഡിനേറ്റര്‍ സിജോമോന്‍ ജോയ്, മറ്റ് കമ്മിറ്റി അംഗങ്ങളും തിരുനാള്‍ ചടങ്ങുകള്‍ക്ക് നേതൃ ത്വം നല്‍കി. സ്നേഹവിരുന്നും നടന്നു.