ആല്‍ബനി മലയാളി അസോസിയേഷന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം ജനുവരി മൂന്നിന്
Saturday, December 27, 2014 2:50 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസ്സിയേഷന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം 2015 ജനുവരി മൂന്നിന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തുന്നു.

'ജിംഗിള്‍ ബെല്‍സ് 2015' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം സ്കെനക്റ്റഡിയിലെ പ്രോക്ടേഴ്സ് ജി.ഇ. തിയേറ്ററില്‍ (432 സ്റ്റേറ്റ് സ്ട്രീറ്റ്, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12305) രാവിലെ 11.30ന് ആരംഭിക്കും. ഫാ. ജോസഫ് വര്‍ഗീസ് (വികാരി, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ആല്‍ബനി) ക്രിസ്മസ് സന്ദേശം നല്‍കും.

ക്രിസ്മസ് കരോള്‍, നൃത്തനൃത്യങ്ങള്‍, സ്കിറ്റ്, നേറ്റിവിറ്റി ഷോ, ഫാഷന്‍ ഷോ, മ്യൂസിക് മുതലായ വൈവിധ്യമാര്‍ന്ന അനേകം കലാപരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ ക്രിസ്മസ്പുതുവത്സരാഘോഷം വേറിട്ട അനുഭവമായിരിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സുനില്‍ സക്കറിയ, മിലന്‍ അജയ്, അനീഷ് ചെറിയാന്‍, ദീപ പിള്ള എന്നിവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ 518 470 7462, ജയേഷ് 518 441 3069, മിലന്‍ 310 309 0636, ദീപു 201 993 2267. വെബ്: ംംം.രറാമ്യി.ീൃഴ

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ