ഒമാനില്‍ വിവിധ പള്ളികളില്‍ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ നടന്നു
Friday, December 26, 2014 10:17 AM IST
മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലും സോഹാര്‍, സലാല എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളിലും ഉണ്ണിയേശുവിന്റെ തിരുപിറവി ഭക്തി നിര്‍ഭരമായി കൊണ്ടാടി.

റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളി, ഗാല ഹോളി സ്പിരിറ്റ്, സോഹാര്‍ സെന്റ് ആന്റണീസ്, സലാല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നീ കത്തോലിക്കാ പള്ളികളില്‍ നടന്ന ശുശ്രൂഷകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്.

ക്രിസ്മസ് ദിനത്തില്‍ മലയാളത്തിലും വിവിധ പള്ളികളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ഓര്‍ത്തഡോക്സ്, സിഎസ്ഐ, മാര്‍ത്തോമ, ബ്രദറന്‍ തുടങ്ങിയ ക്രൈസ്തവ വിഭാഗങ്ങളും ക്രിസ്മസ് ശുശ്രൂഷകള്‍ നടത്തി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം