ലോസ് ആഞ്ചലസില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27ന്
Friday, December 26, 2014 6:58 AM IST
ലോസ്ആഞ്ചലസ്: സതേണ്‍ കാലിഫോര്‍ണിയായിലെ വിവിധ ക്രൈസ്തവ സഭകളുടെയും പൊതുവേദിയായ കേരള ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (കെഡിഎഫ്എസ്ബി) സംയുക്ത എക്യുമെനിക്കല്‍ കരോള്‍ ഡിസംബര്‍ 27ന് (ശനി) നടക്കും.

നോര്‍ത്ത് ഹോളിവുഡിലെ കോള്‍ഫാക്സ് അവന്യുവിലുള്ള ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വിവിധ ഓര്‍ത്തഡോക്സ്, യാക്കോബായ, കത്തോലിക്ക, ക്നാനായ, സിഎസ്ഐ, മാര്‍ത്തോമ സഭകളുടെ 11 പള്ളികളില്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

കെഡിഎഫ്എസ്ഡി വൈസ് ചെയര്‍മാന്‍ റവ. ജോണ്‍ ഉമ്മന്‍ ക്രിസ്മസ് സന്ദേശം നല്‍കും. ഫാ. കുര്യാക്കോസ് വടാന ചെയര്‍മാനും മനു വര്‍ഗീസ്, ഫ്രാന്‍സിസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന എക്യുമെനിക്കല്‍ കമ്മിറ്റി ആഘോഷങ്ങളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.