ഡബ്ള്യുഎംസി ക്രിസ്മസ് നവവത്സരാഘോഷം ജനുവരി മൂന്നിന്
Friday, December 26, 2014 6:55 AM IST
ഡാളസ്: ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ മൂന്നു പ്രൊവിന്‍സുകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്രിസ്മസ്, നവവത്സരാഘോഷങ്ങള്‍ 2015 ജനുവരി മൂന്നിന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

ശ്രുതി ഓഫ് ഡാളസിന്റെ ഗാനമേള ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതാണ്. ഏവരേയും ആഘോഷങ്ങള്‍ക്ക് ക്ഷണിക്കുന്നതായി ഗോപാലപിള്ള, ജോണ്‍സന്‍ തലച്ചല്ലൂര്‍, ഏലിയാസ് കുട്ടി, പത്രോസ് എന്നിവര്‍ അറിയിച്ചു.

18 അംഗ കമ്മിറ്റിയാണ് നവവത്സരാഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

വിവരങ്ങള്‍ക്ക്: അലക്സ് അലക്സാണ്ടര്‍ 2142899192, ഷാജി രാമപുരം 972261422, പ്രമോദ് നായര്‍ 4696441135.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍