സൌദിയില്‍ വൈദ്യുതി ബില്‍ സംവിധാനം നവീകരിക്കുന്നു
Friday, December 26, 2014 6:50 AM IST
റിയാദ്: സൌദിയില്‍ വൈദ്യുതി ബില്‍ സംവിധാനം നവീകരിക്കുന്നു. ഏകീകൃത ബില്‍, ഏകീകൃത റീഡിംഗ് എന്ന പേരിലാണ് ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയെന്ന ഉദ്ദേശത്തോടെ സംവിധാനം നവീകരിക്കുന്നതെന്ന് സൌദി സീകീകോ സേവന വിഭാഗം മേധാവി എന്‍ജിനിയര്‍ മന്‍സൂര്‍ അല്‍ഖഹ്താനി അറിയിച്ചു.

വൈദ്യുതി മീറ്ററുകള്‍ ബില്‍ സിസ്റവുമായി ഇലക്ട്രോണിക് വഴി ബന്ധപ്പെടുത്തിയിട്ടുള്ളതാണ് പുതിയ രീതിയെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലും തെക്കന്‍ മേഖലയിലും അല്‍ജൌഫ്, റിയാദിലെ ചില ഭാഗങ്ങള്‍ മദീന, അസീര്‍ തുടങ്ങിയ സഥലങ്ങളിലല്ലാം പുതിയ സിസ്റം ഇതിനകം ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ജനുവരി നാലു മുതല്‍ റിയാദ്, ഖസീം, ഹായില്‍ തുടങ്ങിയ മേഖലകളില്‍ പുതിയ പദ്ധതി നടപ്പാക്കും. ഇതോടെ പദ്ധതിയില്‍ 42 ലക്ഷം വരിക്കാര്‍ അംഗങ്ങളാവും. 2015 മാര്‍ച്ചില്‍ സൌദിയിലെങ്ങും പദ്ധതി നിലവില്‍ വരും ഇതോടെ പദ്ധതിയില്‍ അംഗമാകുന്നവരുടെ എണ്ണം 75 ലക്ഷമായി ഉയരും. വൈദ്യുതി ബില്‍ സേവന മേഖലയില്‍ ലോകത്തില്‍ തന്നെ ഏറ്റവും മികവുറ്റതും ഉയര്‍ന്നതുമായ സേവനമാണ് സീകീകോ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരിക്കാരനു നേരിട്ട് ബില്‍ സിസ്റവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൌദിയില്‍ എവിടെനിന്നും ലഭിക്കും. സേവനങ്ങള്‍ ഇലക്ട്രോണിക്വല്കരിച്ചതിനാലാണ് ഇതു സാധ്യമാവുന്നത്.

മീറ്ററുകളില്‍ പുതിയ ഉപകരണം സ്ഥാപിക്കുന്നതിലുടെയാണ് മീറ്റര്‍ റീഡിംഗ്, ബില്‍ സിസ്റങ്ങള്‍ തമ്മില്‍ ഇലക്ട്രോണിക് ശൃംഖല വഴി ബന്ധപ്പെടുത്തുന്നത്. മീറ്ററിലെ ഉപകരണം വഴി വരിക്കാരുടെ വിവിധ ബില്‍ സംബന്ധമായ സംശയം സികീകോയെ അറിയിക്കാനും കഴിയും.

പുതിയ സിസ്റം നടപ്പാക്കുന്നതിന്റ ഭാഗമായി ഇടപാടുകാരുടെ സികീകോ അക്കൌണ്ട് നമ്പറുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്്. വിവരങ്ങള്‍ വരിക്കാരുടെ മൊബൈല്‍ ഫോണിലേക്കും ഇ-മെയില്‍ ഐഡികളിലും അറിയിക്കുമെന്ന് സീകീകോ സേവന വിഭാഗം മേധാവി അറിയിച്ചു. പുതിയ പദ്ധതി നടപ്പില്‍ വരുന്നതോടെ ബില്‍ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാവും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം