നൃത്ത വിസ്മയങ്ങളുമായി ഡാളസ് ഡാന്‍സ് ഫിയാസ്റ ശനിയാഴ്ച
Friday, December 26, 2014 4:59 AM IST
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ് ഡാന്‍സ് ഫീയാസ്റ ഡിസംബര്‍ 27-ന് ശനിയാഴ്ച വൈകിട്ട് അഞ്ചിന് വലിയപള്ളി ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ഡാളസിലെ പതിനഞ്ചില്‍പ്പരം ഡാന്‍സ് ഗ്രൂപ്പുകളുടെ മത്സരമാണ് നടക്കുന്നത്. ഒന്നാമത് എത്തുന്ന ടീമിന് 1000 ഡോളറും ഫലകവും സമ്മാനമായി നല്‍കുന്നതാണ്.

വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, യുവജന പ്രസ്ഥാനം സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റി ജിജു ജോണ്‍, ജോയിന്റ് സെക്രട്ടറി സെറീന ബാബു, കോര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസ് എന്നിവര്‍ ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം