അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു
Wednesday, December 24, 2014 7:37 AM IST
ഡാളസ്: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പ്രത്യാശയും സ്നേഹവും പങ്കുവച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ പ്രവാസികളായ മലയാളികളും ഉണ്ണിയേശു ജനിച്ചതിന്റെ ഓര്‍മ പുതുക്കി ക്രിസ്മസ് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ക്രിസ്മസ് ട്രീയും, വെടികെട്ടും വര്‍ണാലങ്കാരങ്ങളും കൊണ്ട് വീടും നാടും ശോഭിക്കപ്പെടുന്നു. യേശുദേവന്റെ തിരുപിറവയുടെ ഓര്‍മയ്ക്കായി പള്ളികളിലും വീടുകളിലും പുല്‍ക്കൂടുകള്‍ ഒരുക്കുന്നു. ക്രിസ്മസ് ട്രീയും സ്നേഹവാക്കുകള്‍ ആലേഖനം ചെയ്ത ആശംസാകാര്‍ഡുകളും ക്രിസ്മസ് കേക്കുകളും കരോള്‍ ഗാനങ്ങളും ക്രിസ്മസിന് സമ്പൂര്‍ത്തിയേകുന്നു.