ഖുര്‍ആന്‍ അല്ലാഹുവിന്റെ വരദാനം
Wednesday, December 24, 2014 7:31 AM IST
ജിദ്ദ: മനുഷ്യ ജീവിതത്തിന്റെ മാര്‍ഗദര്‍ശനമായി അല്ലാഹു നല്‍കിയ വരദാനമാണ് ഖുര്‍ആനെന്നും അത് പഠിച്ചു മനസിലാക്കി പ്രയോഗത്തില്‍കൊണ്ടുവരുമ്പോഴാണ് ഐഹിക പാരത്രിക വിജയം നേടാന്‍ സാധിക്കുകയെന്നും പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ അബ്ദുഷുക്കൂര്‍അലി പ്രസ്താവിച്ചു. സനാഇയ കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്ററും തനിമ മഹ്ജര്‍ ഏരിയയും സംയുക്തമായി നടത്തിയ വൈജ്ഞാനിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്ധകാരത്തിലാണ്ട ഒരു സമൂഹത്തെ ലോകത്തിലെ മഹോന്നത

മാതൃകകള്‍ ആക്കി മാറ്റിയത് ഖുര്‍ആനായിരുന്നു. ഇന്നും ലോകം നേരിടുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനിലേക്ക് മടങ്ങലാണ്. ഖുര്‍ആന്റെ അറിവുകള്‍ വിരല്‍ തുമ്പിലും ലഭ്യമെന്നിരിക്കെ അതു നേടാന്‍ സോഷ്യല്‍മീഡിയയെ ആരോഗ്യകരമായി ഉപയൊഗപ്പെടുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.

ന്യൂഗുലൈല്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം തനിമ സോണല്‍ സെക്രട്ടറി നജ്മുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മൂസ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഗുലൈല്‍ പോളിക്ളിനിക് സാരഥി അബ്ദുള്‍ ഗഫൂര്‍ ആശംസ നേര്‍ന്നു. ഹിബ സുലൈമാന്‍ഗാനമാലപിച്ചു. ശിഹാബുദ്ദീന്‍ സ്വാഗതവും സുലൈമാന്‍ സൈദ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഇ.സി.ഹസീബ് ഖിറാഅത്ത് നടത്തി.

എല്ലാ ബുധനാഴ്ചകളിലും രാത്രി 8.30 ന് ഇതേ വേദിയില്‍ ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ആനുകാലികം എന്നിവ ആസ്പദമാക്കി പഠന ക്ളാസുകള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 539 7319.

ഇ.സി. ഹസീബ് ഖിറാഅത്ത് നടത്തി

ജിദ്ദ: എല്ലാ ബുധനാഴ്ചകളിലും രാത്രി 8.30 ന് ഇതേ വേദിയില്‍ ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ആനുകാലികം എന്നിവ ആസ്പദമാക്കി പഠന ക്ളാസുകള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 539 7319.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍