ഒര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷ
Wednesday, December 24, 2014 4:58 AM IST
ഓര്‍ലാന്റോ: മാനവകുലത്തിന്റെ വീണ്െടടുപ്പിനായി മനുഷ്യാവതാരം ചെയ്ത ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്നേഹദൂതുമായി ഒര്‍ലാന്റോ സെന്റ്മേരീസ് ദേവാലയവും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഈവര്‍ഷത്തെ ക്രിസ്മസ് കരോള്‍ സന്ദേശങ്ങള്‍ പകര്‍ന്നു. ക്രിസ്മസ് ശുശ്രൂഷകള്‍ 24 തീയതി ബുധനാഴ്ച വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് ക്രിസ്മസ് കുര്‍ബാനയും, തീജ്വാല ശുശ്രൂഷകളും നടക്കും.

യേശു നമ്മുടെ ഹൃദയത്തില്‍ ജനിക്കുന്നില്ലെങ്കില്‍ അവന്‍ ബേഥലഹേമില്‍ ജനിച്ചതുകൊണ്േടാ, ഗംഭീരമായ ആഘോഷങ്ങള്‍ നടത്തിയതുകൊണ്േടാ യാതൊരു പ്രയോജനവും ഇല്ല. ലോക രക്ഷകനായി പിറന്ന യേശു ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ തങ്ങളുടെ സഭയുടെ/ വിഭാഗത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി വിപണനതന്ത്രം ആവിഷ്കരിക്കുന്നു. ക്രിസ്തു കാട്ടിതന്ന സ്നേഹം, വിനയം, കാല്‍വറിയോളമുള്ള ത്യാഗം എന്നിവ ഉള്ള എല്ലാ മതങ്ങളിലും, വിഭാഗങ്ങളിലും യേശു ക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ട്.

വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്ന ഈ നാളുകള്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും സന്ദേശം നാമോരോരുത്തരിലും നിറയ്ക്കുവാന്‍ ക്രിസ്മസ് ആഘോഷങ്ങളിലൂടെ സാധിക്കണമെന്ന് വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം ആശംസിച്ചു.

റിപ്പോര്‍ട്ട്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം