ഫാ.മത്തായി ആലക്കോട്ടിന്റെ മാതാവ് കുഞ്ഞമ്മ വര്‍ഗീസ് നിര്യാതയായി
Wednesday, December 24, 2014 4:56 AM IST
മെഴുവേലി: ആലക്കോട്ട് വടക്കേതില്‍ ചേമ്പുംകണ്ടത്തില്‍ പരേതനായ മത്തായി വര്‍ഗീസിന്റെ ഭാര്യയും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസറ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സാക്രമെന്റോ സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്സ് ഇടവക വികാരി ഫാ.മത്തായി ആലക്കോട്ടിന്റെ മാതാവുമായ കുഞ്ഞമ്മ വര്‍ഗീസ് (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മെഴുവേലി ഹോളി ഇന്നസന്റ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ തിരുവനന്തപുരം ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും. കാഞ്ഞിരകുന്ന് ചരുവില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: അമ്മിണി, ചിന്നമ്മ, പോടിയമ്മ, ലീലാമ്മ (ഇരുവരും യുഎസ്എ) മരുമക്കള്‍: തോമസ്,ജോണ്‍, മത്തായി (ഇരുവരും യുഎസ്എ), പരേതരായ കുഞ്ഞമ്മ, എം.എം ജോണ്‍.