കുവൈറ്റ്: കുവൈറ്റിലെ അറിയപ്പെടുന്ന എഴുത്തുകാരനും കഴിഞ്ഞ മുപ്പത്തിയഞ്ചിലധികം വര്‍ഷക്കാലമായി സാമൂഹിക, സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്ന കൈപ്പട്ടൂര്‍ തങ്കച്ചന് കുവൈറ്റിലെ മലയാളി സമൂഹം ജനകീയ യാത്രയയപ്പ് നല്കുന്നു.
അബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍, അയനം ഓപ്പണ്‍ ഫോറം വിളിച്ചു ചേര്‍ത്ത ആലോചന യോഗത്തില്‍ കുവൈറ്റിലെ ഇരുപത്തിമൂന്നോളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കുവൈറ്റ് മലയാളി സമൂഹത്തിലെ പൌര പ്രമുഖരും സംഘടന നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെട്ട ജനകീയ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി മൂന്നിന് (ശനി) വൈകുന്നേരം ആറിന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജെ. സജി, ബഷീര്‍ ബാത്ത, എ.പി, അബ്ദുള്‍ സലാം, സക്കീര്‍ ഹുസൈന് തുവൂര്‍, ജേക്കബ് ചണ്ണപ്പേട്ട, രഘുനാഥന് നായര്‍, ബെര്‍ഗ് മാന്‍ തോമസ്, ചെസില്‍ രാമപുരം, എം. ശ്രീംലാല്‍, കെ. ശൈജിത്, സത്യന് വരൂണ്ട, അനവര്‍ സയിദ്, സാം നന്തിയാട്ട്, അസീസ് തിക്കൊടി, ടി.ജി.വേണുഗോപാല്‍, ഹംസ പയ്യന്നൂര്‍, ഷെരീഫ് താമരശേരി, അബ്ദുള്‍ ഫത്താഹ് തൈയില്‍, ഹബീബുള്ള മുറ്റിച്ചൂര്‍, ഇക്ബാല്‍, റഫീക്ക് ബാബു, മുഹമ്മദ് റഫീക്ക്, ഷാജി രഘുവരന്, മുഹമ്മദ് റിയാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സഗീര്‍ തൃക്കരിപ്പൂര്‍, സിദ്ദീഖ് വലിയകത്ത്, ഷറഫുദ്ധീന്‍ കണ്ണേത്ത്, സാം പൈനുമൂട്, സോമു മാത്യു, ജോയ് മുണ്ടക്കാട്ട്, ഹൈഡൈന്‍ തോമസ്, ഹസന് കോയ, രാജു സക്കറിയ എന്നിവരും ജനകീയ സമിതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
പരിപാടിയില്‍ സഹകരിക്കുന്ന മറ്റു സംഘടനകളെയും സമിതിയില്‍ ഉള്‍പ്പെടുത്തി. പരിപാടിയുടെ ജനറല്‍ കണ്‍വീനറായി സത്താര്‍ കുന്നിലിനെ യോഗം തെരെഞ്ഞെടുത്തു. പ്രവര്‍ത്തന സൌകര്യത്തിനായി വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗത്തില്‍ രൂപം നല്കി. വ്യത്യസ്ത കാഴ്ച്ചപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ യോജിപ്പിന്റെ മേഖലകള്‍ കണ്െടത്തിക്കൊണ്ട് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ശ്രമം യോഗം സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍