അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് പെന്‍സില്‍വാനിയ ലാന്‍ കാസ്ററില്‍
Tuesday, December 23, 2014 6:55 AM IST
പെന്‍സില്‍വാനിയ: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-ാമത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2015 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വാനിയ, ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ നടക്കും. ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിധ്യത്തിലാണ് കോണ്‍ഫറന്‍സ്.

ആര്‍ച്ച് ബിഷപ് യാക്കൂബ് എഡ് വാര്‍ഡോ (ഗൊട്ടിമാല), സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപോലീത്ത (ഇന്ത്യ) എന്നീ മുഖ്യാതിഥികളും മറ്റനവധി വിശിഷ്ട വ്യക്തികളും പങ്കെടുക്കും. സഭാ ചരിത്രത്തിലാദ്യമായി കുടുംബ മേളയുടെ ആദ്യാവസാനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിധ്യമുണ്ടായിരിക്കുമെന്നത് കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ഇതൊരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിന്, ഭദ്രാസന മെത്രാപോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മേല്‍നോട്ടത്തില്‍ ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

വെരി. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ (ഭദ്രാസന സെക്രട്ടറി) സാജു പൌലോസ് മാരോത്ത് (ഭദ്രാസന ട്രഷറര്‍) എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും ഫാ. പോള്‍ പറമ്പത്ത്, (ജോ. സെക്രട്ടറി), കമാണ്ടര്‍ ജോബി ജോര്‍ജ് (ജോ. ട്രഷറര്‍) എന്നിവര്‍ കണ്‍വീനേഴ്സായും കൌണ്‍സില്‍ അംഗങ്ങളായ വെരി. സാബു തോമസ് കോര്‍ എപ്പിസ്കോപ്പാ ഫാ. ഗീവര്‍ഗീസ് ചാലിശേരി, ഫാ. പോള്‍ തോട്ടക്കാട്ട്, സാജു സ്കറിയ അലക്സ് ജോര്‍ജ്, ഷെവലിയാര്‍ ചെറിയാന്‍ വെങ്കിടത്ത്, ജോയി ഇട്ടന്‍, പി. ഒ. ജേക്കബ്, ജോര്‍ജ് പൈലി, ബേബി തര്യത്ത്, ഡോ. ജോണ്‍ തോമസ് എന്നിവര്‍ സബ് കമ്മിറ്റി കോഓര്‍ഡിനേറ്റേഴ്സായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഫാ. ഡോ. സാക്ക് വര്‍ഗീസ്, ഡീക്കന്‍ അനീഷ് സ്കറിയ, ഡോ. ജോണ്‍ കടവില്‍ എന്നിവര്‍ യൂത്ത് കോണ്‍ഫറന്‍സ് കോര്‍ ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു.

പെന്‍സില്‍വാനിയായുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ട് ആയിരത്തിലധികം പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കുവാന്‍ സാധ്യമാകുന്ന ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍ വിപുലമായ ബാങ്ക്വറ്റ് ഹാള്‍, സൌകര്യപ്രദമായ ഫാമിലി റൂമുകള്‍ എല്ലാറ്റിലുമപരി തികഞ്ഞ ആത്മീയത നിറഞ്ഞ ഒരു കുടുംബമേളക്ക് അനുയോജ്യമായ ശാന്തസുന്ദരവും പ്രകൃതി മനോഹരമവുമായ അന്തരീക്ഷം എന്നിങ്ങനെയുളള പ്രത്യേകതകള്‍ ഏറെയുളളതാണ്.

അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സഭാ വിശ്വാസികള്‍ സംബന്ധിക്കുന്ന ഈ കുടുംബ മേള ഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏഡുകളില്‍ ഒരു നാഴിക കല്ലായിരിക്കുമെന്നും അതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും ജനറല്‍ കണ്‍വീനര്‍മാരായ വെരി. റവ. മാത്യു ഇടത്തറ കോര്‍ എപ്പിസ്കോപ്പായും സാജു പൌലോസും അറിയിച്ചു. എല്ലാ സഭാംഗങ്ങളുടേയും ആത്മാര്‍ഥമായ സഹകരണവും നിരന്തരമായ പ്രാര്‍ഥനയും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണമെന്ന് ഇടവക മെത്രാപോലീത്ത കല്‍പ്പന മുഖേന വിശ്വാസികളെ അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണ്.

മാര്‍ട്ടിന്‍ വിലങ്ങോലില്‍