ഒരേ ദിവസം മൂന്ന് ഷോറൂമുകളുമായി കല്യാണ്‍ ജുവലറി കുവൈറ്റില്‍; ഉദ്ഘാടനം ഡിസംബര്‍ 26 ന്
Tuesday, December 23, 2014 6:50 AM IST
കുവൈറ്റ്: കുവൈറ്റിലെ ഷോപ്പിംഗ് അനുഭവത്തിലേക്ക് പുത്തന്‍ പരീക്ഷണങ്ങളുമായി കല്യാണ്‍ ജുവലറി ഒരേ ദിവസം മൂന്ന് ഷോറൂമുകള്‍ തുറക്കുന്നു. ഷുവൈഖ് അല്‍ റായി ഷോറൂം രാവിലെ 11.15 നും കുവൈറ്റ് സിറ്റിയിലേത് 2.45 നും ഫഹാഹീല്‍ ഷോറൂം 3.45 നും ഉദ്ഘാടനം ചെയ്യുമെന്ന് കല്യാണ്‍ ജുവലേഴ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സിനിമയിലെ കുലപതി അമിതാഭ് ബച്ചന്‍, മലയാളി സിനിമാ താരം മഞ്ജു വാര്യര്‍, ആന്ധ്ര സൂപ്പര്‍സ്റാര്‍ നാഗാര്‍ജുന, തമിഴ് സൂപ്പര്‍സ്റാര്‍ പ്രഭു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 70 ലക്ഷം ദിനാര്‍ നിക്ഷേപവുമായാണ് കല്യാണ്‍ കുവൈറ്റിലേക്ക് പ്രവേശിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 150 ദിനാറിന്റെ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 75,000 ദിനാറിന്റെ മെഗാ സമ്മാനങ്ങള്‍ ലഭിക്കുമെന്ന് കല്യാണ്‍ അറിയിച്ചു.

ആധുനിക ഡിസൈനുകളില്‍ തയാറാക്കിയ വിപുലമായ ആഭരണ ശേഖരണങ്ങള്‍ കുവൈറ്റിലെ ഷോറുമുകളില്‍ ലഭ്യമാണ്. 5,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോറൂമുകള്‍ കുവൈറ്റിലെ തന്നെ ഏറ്റവും വലുപ്പമേറിയതാണെന്ന് കല്യാണ്‍ ജുവലേഴ്സ് അറിയിച്ചു.

2015 അവസാനത്തോടെ നൂറു ഷോറൂമുകളെന്ന സ്വപ്ന നേട്ടത്തിലേക്ക് കല്യാണ്‍ അടുത്തുകൊണ്ടിരിക്കുകയാണ്. പ്രമുഖ നിക്ഷേപകരായ വാര്‍ബര്‍ഗ് പിംഗസില്‍ നിന്ന് 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം കല്യാണ്‍ ജുവലേഴ്സിന് ലഭിച്ചിരുന്നു. സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തുതന്നെ ഷോറൂമുകള്‍ തുടങ്ങുമെന്ന് കല്യാണ്‍ ജുവലേഴ്സ് ചെയര്‍മാന്‍ ടി.എസ് കല്യാണരാമന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍