ഇന്ത്യ പാലസ് റസ്ററന്റ് പതിനാലാമത് ശാഖ ഡല്‍മ മാളില്‍
Tuesday, December 23, 2014 6:47 AM IST
അബുദാബി: പ്രമുഖ റസ്ററന്റ് ഗ്രൂപ്പായ ഇന്ത്യ പാലസിന്റെ പതിനാലാമത് ശാഖ മുസഫയിലെ ഡല്‍മ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഷെയ്ഖ് മുഹഹമ്മദ് ബിന്‍ മുബാറക് അല്‍നഹ്യാന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം മുഖ്യാതിഥിയായിരുന്നു.

പ്രശസ്തമായ എസ്എഫ്സി ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് ഇന്ത്യ പാലസ്. മുഗള്‍ വാസ്തു ശൈലിയില്‍ ഒരുക്കിയിട്ടുള്ള റസ്ററന്റില്‍ ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണങ്ങള്‍ക്കാണ് ഏറെ പ്രിയം.

മധ്യപൌരസ്ത്യ ദേശങ്ങളിലും ഇന്ത്യയിലും വന്‍ നിക്ഷേപ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ. മുരളീധരന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള