ഓര്‍മ ടാമ്പ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
Monday, December 22, 2014 9:56 AM IST
ഫിലാഡല്‍ഫിയ: ഓവര്‍സീസ് റിട്ടേണ്‍സ് മലയാളീസ് ഇന്‍ അമേരിക്ക (ഓര്‍മ) ടാമ്പ ചാപ്റ്റര്‍ 2015 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോമോന്‍ വര്‍ഗീസ് (പ്രസിഡന്റ്), ബേബി ജോസഫ് (വൈസ് പ്രസിഡന്റ്), ബിനു മാമ്പിള്ളി (ജനറല്‍ സെക്രട്ടറി), അനില്‍ ഫ്രാന്‍സിസ് (ജോ. സെക്രട്ടറി), റോയി മാത്യു (ട്രഷറര്‍), മൈക്കി ഏബ്രഹാം (ജോ. ട്രഷറര്‍), ബേബി സെബാസ്റ്യന്‍, ആന്റോ ചാവറ (പബ്ളിക് റിലേഷന്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി മാത്യു കാവുങ്കല്‍, പൌളിന്‍ ആലൂക്കാരന്‍, ജോസ് ആലൂക്കാരന്‍, ഡയസി മാത്യു, റോസമ്മ മൈക്കിള്‍, നൈസി സെബാസ്റ്യന്‍, മിനി മാത്യു, ആനി കാവുങ്കല്‍, അല്‍ഫോന്‍സ് ഫ്രാന്‍സിസ്, ഷിബി ആന്റോച്ചന്‍ എന്നിവരും തിരഞ്ഞെടുത്തു.

അമേരിക്കയില്‍ എത്തുന്നതിനുമുമ്പ് ഗള്‍ഫ്, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തവരുടെ സംഗമവേദിയായി 2010 ല്‍ ഫിലാഡല്‍ഫിയയില്‍ രൂപീകൃതമായ ഓര്‍മക്ക് ഇന്ന് ന്യൂജേഴ്സി, ടാമ്പ, ഡാളസ്, ഹൂസ്റണ്‍, സാന്‍ ഹൂസൈ എന്നിവിടങ്ങളില്‍ ചാപ്റ്ററുകള്‍ ഉണ്ട്.

ഓര്‍മയുടെ നാഷണല്‍ ഭാരവാഹികളായി ജോസ് ആറ്റുപുറം (പ്രസിഡന്റ്), ജോര്‍ജ് ഓലിക്കല്‍ (വൈസ് പ്രസിഡന്റ്), ഫിലിപ്പോസ് ചെറിയാന്‍ (ജനറല്‍ സെക്രട്ടറി), അലക്സ് തോമസ് (ട്രഷറര്‍), ജോര്‍ജ് നടവയല്‍ (സ്പോക്സ് പേഴ്സണ്‍), സിബിച്ചന്‍ ചെബ്ളായില്‍ (ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍) എന്നിവരോടൊപ്പം മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം ജേക്കബ്, സാഹിത്യകാരനും ഭിഷഗ്വരനുമായ ഡോ. എം.വി പിള്ള രക്ഷാധികാരികളായും പ്രവര്‍ത്തിക്കുന്നു.