ഡാന്‍സ് ഡാന്‍സ് ശ്രദ്ധേയമായി
Monday, December 22, 2014 9:52 AM IST
അബുദാബി: അബുദാബി മലയാളി സമാജം അപ്പോളോ പ്രസന്‍സ് ഡാന്‍സ് ഡാന്‍സ് മത്സരം മികച്ച നിലവാരം പുലര്‍ത്തി. പ്രായപരിധി അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി നടത്തിയ മത്സരത്തിന് മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു.

മികച്ച വസ്ത്രാലങ്കാരം, മികച്ച അവതരണം ഉള്‍പ്പെടെ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഡാന്‍സ് ഡാന്‍സ് ഉദ്ഘാടനം ചെയ്തു. സുരേഷ് പയ്യന്നൂര്‍, ഡോ. ബി. ശ്രീധരന്‍, അഷറഫ് പട്ടാമ്പി, വിജയരാഘവന്‍, സി.പി സന്തോഷ്, പി.ടി റഫീക്, എ.എം അന്‍സാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജോയി രാധാകൃഷ്ണന്‍, അഞ്ജലി മേനോന്‍, വിഷ്ണു എന്നിവര്‍ വിധികര്‍ത്താക്കളായി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള