ന്യൂജേഴ്സിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27ന്
Monday, December 22, 2014 9:24 AM IST
വെസ്റ് ഓറഞ്ച്: ന്യൂജേഴ്സിയിലും പരിസര പ്രദേശങ്ങളിലുമുളള വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങളുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തി വരുന്ന എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 27 ന് (ശനി) ഉച്ചയ്ക്ക് രണ്ടു മുതല്‍ വെസ്റ് ഓറഞ്ചിലെ ലിബര്‍ട്ടി മിഡില്‍ സ്കൂളില്‍ നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപോലീത്ത ഈ വര്‍ഷത്തെ പ്രോഗ്രാമിന്റെ മുഖ്യാതിഥിയായിരിക്കും. യാക്കോബായ, ഓര്‍ത്തഡോക്സ്, കത്തോലിക്ക, സിഎസ്ഐ, ഇവാഞ്ചലിക്കല്‍ തുടങ്ങിയ സഭകളിലെ വിവിധ ഇടവകകള്‍ വൈവിധ്യമാര്‍ന്ന കരോള്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കും. വിവിധ ഇടവകകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന എക്യുമെനിക്കല്‍ ക്വയര്‍ ക്രിസ്മസ് കരോള്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റ് റവ. ഫാ. ജേക്കബ് വര്‍ഗീസ്, സെക്രട്ടറി ജേക്കബ് ജോസഫ്, ട്രഷറര്‍ സജി മോന്‍ ആന്റണി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അലക്സ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രോഗ്രാമിന്റെ വിജയത്തിനായ് പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: സജി കീക്കാടന്‍