തൃത്താല കൂട്ടായ്മ ഒത്തുകൂടി
Monday, December 22, 2014 9:19 AM IST
ജിദ്ദ: ജിദ്ദയിലെ തൃത്താല കൂട്ടായ്മ ബവാദി സനായിയയില്‍ ഒത്തുകൂടി. കൂട്ടായ്മയുടെ ഭാഗമായി നടത്തി വരാറുള്ള വെല്‍ഫെയര്‍ ഫോറം നാട്ടിലുള്ള അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ തീരുമാനിച്ചു. പലവിധ അസുഖ ബാധിതരായ പെരിങ്ങോട് ചാലാച്ചിയിലുള്ള പള്ളിക്കര വളപ്പില്‍ മൊയ്തുണ്ണി എന്ന കുഞ്ഞിമാന്‍ അവര്‍കള്‍ക്കും കൂറ്റനാടിനടുത്ത് പെരുമണ്ണൂര്‍ കൊപ്രാകുന്നത്തുള്ള വലിയ വളപ്പില്‍ അബൂബക്കര്‍ എന്നിവര്‍ക്കും കൂടിയുള്ള ചികിത്സാ ചെലവിലേക്കും ജീവിക്കാന്‍ കഷ്ടതയനുഭവിക്കുന്ന പെരിങ്ങോട് മൂളിപറമ്പിലുള്ള മുളക്കല്‍ സറീന എന്നിവര്‍ക്ക് ഉപജീവന മാര്‍ഗത്തിനുള്ള സഹായം എത്തിക്കുവാനും തീരുമാനിച്ചു.

നാലു വര്‍ഷം മുമ്പ് തുടക്കം കുറിച്ച വെല്‍ഫെയര്‍ കൂട്ടായ്മക്ക് തൃത്താലയിലും പരിസര പ്രദേശങ്ങളിലും പല വിധത്തിലുള്ള അസുഖ ബാധിതരായ പാവപ്പെട്ടവരെ തിരഞ്ഞെടുത്ത് സഹായിക്കാന്‍ കഴിഞ്ഞതിലും ഇനിയും അര്‍ഹരായവരെ തെരഞ്ഞെടുത്ത് സഹായങ്ങള്‍ എത്തിക്കാനുള്ള തീരുമാനമെടുക്കുകയും ഇപ്പോള്‍ കൊടുക്കുന്ന സഹായം ലീവിന് നാട്ടില്‍ പോയ ജനറല്‍ സെക്രട്ടറി വി.പി.നൌഷാദിനേയും എക്സിറ്റില്‍ പോയ മുന്‍നിര പ്രവര്‍ത്തകരേയും കൂട്ടി കൈമാറാനും യോഗം തീരുമാനിച്ചു.

ചുരുങ്ങിയ കാലയളവുകൊണ്ടാണ് നാട്ടിലും വിദേശത്തും അറിയപ്പെടുന്ന കമ്മിറ്റിയായി മാറാന്‍ കഴിഞ്ഞതെന്നും ഒത്തൊരുമയുടെ നേര്‍കാഴ്ചയാണ് ഇത്തരം സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് എന്നും യോഗം വിലയിരുത്തി.

കൂട്ടായ്മയുടെ കാരണവരും സ്ഥാപക നേതാവും കൂടിയായ ഇ.വി. അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയ യോഗത്തില്‍ പ്രസിഡന്റ് റസാക്ക് മൂളിപറമ്പ് അധ്യക്ഷത വഹിച്ചു. വി.പി. മൊയ്തീന്‍ കുഞ്ഞാപ്പ, മുജീബ് തച്ചറന്‍, മേലേതില്‍ അബാസ്, വാഴയില്‍ മുസ്തഫ, വി.പി. മുസ്തഫ, മുജീബ് മൂത്തേടത്ത്, ടി.മുസ്തഫ, യൂനസ് എ.വി, ബഷീര്‍ തുറക്കല്‍, വി.പി ഷാജി, ലത്തീഫ് ചാത്തന്നൂര്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയര്‍മാന്‍ മുസ്തഫ തുറക്കല്‍ നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മുസ്തഫ തുറക്കല്‍ 0503632168, റസാക്ക് മൂളിപ്പറമ്പ് 0567189079.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍