ബഹ്റിന്‍ ലാല്‍ കെയേഴ്സ് ചികിത്സാ ധനസഹായം നല്‍കി
Monday, December 22, 2014 9:19 AM IST
മനാമ: ബഹറിനില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന ആലപ്പുഴ, നൂറനാട് സ്വദേശി വിജയന്റെ നാലു വയസുള്ള മകന്‍ വിജയകൃഷ്ണന്‍ നന്നേ ചെറുപ്പത്തിലെ ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു ഇപ്പോഴും എറണാകുളം അമൃത ആശുപത്രിയില്‍ വിദഗ്ദ ചികിത്സയില്‍ ആണ്. ബഹ്റിന്‍ ലാല്‍ കെയേഴ്സ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിജയകൃഷ്ണന്റെ ചികിത്സയ്ക്കായുള്ള ചെറിയ ധനസഹായം വിജയന്, ലാല്‍ കെയെര്‍സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം ഫൈസല്‍, പ്രമോദ് എടപ്പാള്‍, അരുണ്‍, ശ്യാം എന്നിവര്‍ ചേര്‍ന്ന് കൈമാറി.

പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ സ്വന്തം നാട്ടിലെ ഒരു കുരുന്നു ജീവന്‍ രക്ഷിക്കാന്‍ കാണിച്ച ധൈര്യത്തിനും ആത്മാര്‍ഥതയ്ക്കും രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ കൈയില്‍ നിന്നും ജീവന്‍ രക്ഷാ പഥക് നേടിയ വിജയന്‍ ഇപ്പോള്‍ സ്വന്തം കുടുംബത്തേയും കുട്ടിയേയും രക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണ്. വിജയനുമായി നേരിട്ട് ബന്ധപ്പെടാനും സാമ്പത്തിക സഹായം നല്‍കാനും ആഗ്രഹിക്കുന്നവര്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാമെന്ന് ലാല്‍ കെയേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.

വിജയനെ വിളിക്കേണ്ട നമ്പര്‍ 36890008.