'ഷിഫ ഫെസ്റ് 2014' ശ്രദ്ധേയമായി
Saturday, December 20, 2014 11:18 AM IST
റിയാദ്: ആതുര സേവന രംഗത്ത് 12 വര്‍ഷം പൂര്‍ത്തിയാക്കിയ ഷിഫാ അല്‍ ജസീറ പോളിക്ളിനിക്ക് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഷിഫ ഫെസ്റ് 2014' ശ്രദ്ധേയമായി. 

ഡോക്ടര്‍മാരും സ്റാഫും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സാംസണ്‍ ഉദ്ഘാടനം ചെയ്തു. ക്ളിനിക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് സ്വാഗതം ആശംസിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ്, മാനേജര്‍ നായിഫ് ജാബിര്‍ അല്‍ഷംരി, ഡോ. എലിസബത്ത്, ഡോ.ജോഷി, ഡോ.അലക്സാണ്ടര്‍, ഡോ.ജോസ് ചാക്കോ, ഡോ. ഒവൈസ് ഖാന്‍, ഡോ.റീന സുരേഷ്, ഡോ. കുമാര്‍, ഡോ.ഷാഹുല്‍ ഹമീദ്, ഡോ. ഹാഷിം, ഡോ.അബ്ദുള്‍ വാഹിദ്, ഡോ.പ്രദീപ്, ഡോ. ജിതിന്‍, ഡോ. അസ്ലം, ബഷീര്‍ പാങ്ങോട് (മീഡിയ ഫോറം), നാസര്‍ കാരന്തൂര്‍, യഹ്യ ചെമ്മാണിയോട് (സഫ മക്ക), റഫീഖ് പന്നിയങ്കര (സഫമക്ക 2), പേഴ്സണല്‍ മാനേജര്‍ കെ.ടി. മൊയ്തു, അക്കൌണ്ട്സ് മാനേജര്‍ അബ്ദുള്‍ അസീസ് പൊന്മുണ്ടം, മാര്‍ക്കറ്റിംഗ് മാനേജര്‍ ജലീല്‍ തെക്കില്‍, നജീം കൊച്ചുകലുങ്ക്, വി. കുഞ്ഞിമുഹമ്മദ്, അബ്ദുള്‍ അസീസ് കോഡൂര്‍, സത്താര്‍, മുഹമ്മദ് കോയ പാണ്ടികശാല, ഫത്തഹ് റഹ്മാന്‍, സിസ്റര്‍മാരായ മിനി, റെജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്ളിനിക്കില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. ജീവനക്കാര്‍ക്കുള്ള മെഗാ ഡ്രോയില്‍ 14 പേര്‍ സ്വര്‍ണമടക്കമുള്ള വിവിധ സമ്മാനങ്ങള്‍ നേടി. ക്വിസ് മത്സരത്തിലെ വിജയികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ക്ളിനിക്ക് കമ്യൂണിറ്റി റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ തെന്നല മൊയ്തീന്‍ കുട്ടി, ജലീല്‍ ആലപ്പുഴ എന്നിവര്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി.

ക്ളിനിക്ക് ജീവനക്കാരും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാ സാംസ്കാരിക പരിപാടികള്‍ ഹൃദ്യമായ അനുഭവമായി. ജാഫര്‍ ഷാലിമാര്‍, അഗസ്റിന്‍, ബാവ താനൂര്‍, ഫിറോസ് മലപ്പുറം, ബഷീര്‍ മലപ്പുറം, മുനീര്‍ കിളിയണ്ണി, ഷഫ്സീര്‍ വേങ്ങാട്ട്, മുരളീധരന്‍, അസ്ഗര്‍, കെ.ടി അബാസ്, സൈതു വാഴക്കാട്, നാസര്‍ പാപ്പാട്ട്, ഫിറോസ് ഖാന്‍, അഷ്റഫ് കോടമ്പുഴ, അബ്ദുള്‍ മജീദ്, രാജ്. എസ്.കെ, സലാം കരിമ്പ, ജയ്മോന്‍, ഫര്‍സാന പര്‍വീന്‍, സജി ചാക്കോ, ജഫ്നാസ് അഹമ്മദ്, ഫര്‍സീന്‍ അഷ്റഫ്, അഷ്റഫ് താനൂര്‍, ഷബീര്‍, ഷൌക്കത്ത് ഇ.കെ, ജാനിഷ് കണ്ണൂര്‍, കെ.ടി ഉമ്മര്‍, സാദിഖ്, ആബിദ്, നൂറുദ്ദീന്‍, ബഷീര്‍ പൊന്മുണ്ടം, നാഫി കണ്ണൂര്‍, മന്‍സൂര്‍, അമീര്‍, ഫതഹ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട് അവതാരകനായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍