കുവൈറ്റ് ഒഐസിസിയുടെ രണ്ടാംഘട്ട സഹായവിതരണം ചെയ്തു
Saturday, December 20, 2014 11:14 AM IST
കുവൈറ്റ്: കുവൈറ്റ് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗമായിരിക്കെ മരിച്ച ചിറയില്‍ വര്‍ഗീസ് ജോസിന്റെ കുടുംബത്തിനുള്ള ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ സഹായധനം സഹായ ശേഖരണകമ്മിറ്റി കണ്‍വീനറും ഒഐസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ഇക്ബാല്‍ കുട്ടമംഗലം ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയ്ക്കു കൈമാറി.

തുക പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര പരേതന്റെ ഭവനത്തിലെത്തി കുടുംബത്തിനു കൈമാറും. മരണപെട്ട അംഗത്തിനു നല്‍കുന്ന കെപിസിസിയുടെ മൂന്നു ലഷം രുപ നേരെത്തെ തന്നെ പരേതന്റെ കുടുംബത്തിനു എ.കെ.ആന്റണിയും വി.എം സുധീരനും ചേര്‍ന്നു നല്‍കിയിരുന്നു ഇതു കുടാതെയാണു ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ സഹായം.

തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇക്ബാല്‍ കുട്ടമംഗലത്തിന്റെ അധ്യഷതയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഒഐസിസിയുടെ അനുശോചനം രേഖപെടുത്തി.

കുവൈറ്റ് ഒഐസിസിയുടെ സജീവമായൊരംഗത്തെയാണ് നഷ്ടപെട്ടിരിക്കുന്നതെന്നും കുടുംബത്തിന്റെ തീരാദുഖത്തില്‍ പങ്കുചേരുന്നുവെന്നും അനുശോചന യോഗത്തില്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര പറഞ്ഞു, ഒഐസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവല്‍ ചാക്കോ, ജനറല്‍ സെക്രട്ടറിമാരായ വര്‍ഗീസ് ജോസഫ് മാരാമണ്‍, ജോയ് ജോണ്‍ തുരുത്തിക്കര, ട്രഷറര്‍ രാജീവ് നടുവിലേമുറി, ജോയിന്റ് ട്രഷറര്‍ ഋഷി ജേക്കബ്, വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പുണിത്തുറ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി റസാക്ക് ചെറുതുരുത്തി സ്വാഗതവും വൈസ് പ്രസിഡന്റ് ബിജു കടവില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍