പ്രതിഭാസംഗമവും പ്രവാസി ഫാമിലി മീറ്റും ഡിസംബര്‍ 26, 27 തീയതികളില്‍
Saturday, December 20, 2014 11:07 AM IST
തിരുവല്ല: തിരുവിതാംകൂര്‍ കലാസാഹിത്യവേദിയുടെയും ഹെറിറ്റേജ് ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടേയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഭാ സംഗമവും പ്രവാസി ഫാമിലി മീറ്റും ക്രിസ്മസ് പുതുവത്സര ആഘോഷവും ഡിസംബര്‍ 26, 27 തീയതികളില്‍ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രാത്രി എട്ടു വരെ തിരുവല്ലയില്‍ തിലക് ഹോട്ടലില്‍ നടക്കും.

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. ഫോട്ടോഗ്രഫി, കവിതാ പാരായണം, ടാലന്റ് ഷോ, ബെസ്റ് കപ്പിള്‍ മത്സരം എന്നിവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്നതാണ്. കൂടാതെ കേരള ഭക്ഷണങ്ങള്‍ പുതിയതലമുറയെ പരിചയപ്പെടുത്തുന്നതിനായി നാടന്‍ ഭക്ഷണമേളയും പരിപാടിയുടെ ഭാഗമായി ഒരുക്കും.

പ്രതിഭാസംഗമത്തില്‍ ഹെറിറ്റേജ് ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ചെയര്‍മാന്‍ തോമസ് ടി.ഉമ്മന്‍ പങ്കെടുക്കും.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9400603949 എന്ന നമ്പരില്‍ ബന്ധപ്പെടുക.