ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം: നിഹാല്‍, ഹിബ, ഗഫൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി
Friday, December 19, 2014 10:08 AM IST
കുവൈറ്റ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹിഫ്ള്‍ വിഭാഗമായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ മസ്ജിദുല്‍ കബീറില്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം സംഘടിപ്പിച്ചു.

പത്ത് വയസിന് താഴെയുള്ളവരില്‍ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം നിഹാല്‍ അബ്ദുറഷീദ് (പെരുമ്പിലാവ്), ഹാനി ഹംസ (തലശേരി), അനം അന്‍വര്‍ കാസി (മുംബൈ) എന്നിവര്‍ നേടി. മികച്ച പ്രകടനത്തിന് ഉമ്മര്‍ അഷ്റഫ് (മധുര), അബ്ദുള്‍ ബാഇസ് (ചാവക്കാട്) എന്നിവരെ തിരഞ്ഞെടുത്തു.

പത്തിനും പതിനേഴിനും ഇടിയിലുള്ളവരില്‍ നിന്ന് ഹിബ ആമിന യൂനുസ് (കോഴിക്കോട്), ബുഷ്റ അബ്ദുള്‍ അസീസ് (ചാവക്കാട്), ഹുസ്ന സയിദ് ഔസുദ്ദീന്‍ (ഹൈദരാബാദ്) എന്നിവര്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ നേടി. മുതിര്‍ന്ന പുരുഷന്മാരില്‍ നിന്ന് എച്ച്.പി അബ്ദുള്‍ ഗഫൂര്‍ (തിരൂര്‍), നൌഫല്‍ (കോട്ടയം), ലബീബ് മുഹമ്മദ് (തൃശൂര്‍) എന്നിവരും സ്ത്രീകളില്‍ നിന്ന് ജുമാന പുതുശേരി (എലത്തൂര്‍), ഐഫ അഫ്സര്‍ (ഹൈദരാബാദ്), ഫൌസുല്‍ സിമായ മുഹമ്മദ് (ശ്രീലങ്ക) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സംഗമത്തില്‍ സയിദ് അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എം.ടി മുഹമ്മദ്, സിദ്ധീഖ് മദനി, മുഹമ്മദ് റഫീഖ് കൊയിലാണ്ടി എന്നിവര്‍ വിതരണം ചെയ്തു. മുനീര്‍ ഖാസിമി, യൂസുഫ് ഖാസിമി, മൊഹിയുദ്ദീന്‍ മൌലവി, അബ്ദുള്‍ അസീസ് സലഫി, ഇബ്രാഹിം കുട്ടി സലഫി, സി.കെ. അബ്ദുള്‍ ലത്തീഫ്, ഷഹര്‍ബാന്‍ മുഹമ്മദ് ബേബി, നഷിദ റഷീദ്, ജന്നിഫര്‍ ജമാല്‍ എന്നിവര്‍ മത്സരത്തിലെ വിധി കര്‍ത്താക്കളായിരുന്നു.

അല്‍ഫുര്‍ഖാന്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, സഅദ് കടലൂര്‍, ശിഹാബ് മദനി, യൂനുസ് സലീം, ടി.എം അബ്ദുറഷീദ്, മുര്‍ഷിദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഐഐസി ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് സ്വാഗതവും സയിദ് മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍