മാര്‍പാപ്പയുടെ പിറന്നാളിന് ടാംഗോ ട്രീറ്റ്
Thursday, December 18, 2014 10:20 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മദിനത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സംഘടിപ്പിച്ച ടാംഗോയില്‍ നൂറുകണക്കിനു ദമ്പതിമാര്‍ പങ്കെടുത്തു. മാര്‍പാപ്പയുടെ ജന്മദേശമായ അര്‍ജന്റീനയിലെ തനത് നൃത്ത രൂപമാണ് ടാംഗോ.

ഡിസംബര്‍ 17 ന് എഴുപത്തെട്ടാം പിറന്നാളാണ് മാര്‍പാപ്പ ആഘോഷിച്ചത്. ഇറ്റലിയില്‍നിന്നും വിദേശത്തുനിന്നുമായി പതിമൂവായിരത്തോളം പേര്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയിരുന്നു.

പലരും സമ്മാനപ്പൊതികളും കേക്കും ഒക്കെ എത്തിച്ചു. മേറ്റ് എന്ന പരമ്പരാഗത അര്‍ജന്റൈന്‍ പാനീയമാണ് ചിലര്‍ കൊണ്ടുവന്നത്.

ടാംഗോ നൃത്തത്തിന് ഉപയോഗിക്കുന്ന സംഗീതം തനിക്ക് ഏറെ ഇഷ്ടമാണെന്ന് മാര്‍പാപ്പ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. ആ സംഗീതം തന്നെക്കാള്‍ കരുത്തുറ്റതാണെന്ന് അദ്ദേഹം പറയാറുണ്ടെന്ന് ഇളയ സഹോദരി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍