ജര്‍മനിയിലെ ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷനില്‍ വന്‍ വര്‍ധനവ്
Thursday, December 18, 2014 10:19 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ 2005 മുതല്‍ 2014 നവംബര്‍ 30 വരെ സമയത്ത് ഇലക്ട്രിക് കാറുകളുടെ രജിസ്ട്രേഷനില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി ജര്‍മന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു.

ഈ വര്‍ഷം നവംബര്‍ 30 വരെ 6888 ഇലക്ട്രിക് കാറുകളാണ് രജിസ്റര്‍ ചെയ്തത്. ജര്‍മന്‍ പാസഞ്ചര്‍ വാഹന രജിസ്ട്രേഷന്‍ കണക്കുകളനുസരിച്ച് 12,200 ഇലക്ട്രിക് കാറുകള്‍ ജര്‍മന്‍ നിരത്തുകളില്‍ ഓടുന്നു. ജര്‍മന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ജര്‍മനിയിലെ പ്രധാന കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ള്യു, ഓപ്പെല്‍, മെഴ്സിഡസ് ബെന്‍സ് എന്നീ കമ്പനികള്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നു. ഇലക്ട്രിക് കാറുകളുടെ പാസഞ്ചര്‍ വാഹന ടാക്സ്, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്ക് വളരെ കുറഞ്ഞ നിരക്കുകളാണ് ജര്‍മനി ചുമത്തുന്നത്. അതുപോലെ ഈ കാറുകളുടെ നിര്‍മാണത്തിനും പുതിയ ഗവേഷണങ്ങള്‍ക്കും സഹായവും നികുതി ആനുകൂല്യങ്ങളും നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍