മികച്ച രക്തദാന പ്രവര്‍ത്തനം: ബഹ്റിന്‍ കെഎംസിസിക്ക് ആരോഗ്യ വകുപ്പിന്റെ പ്രശംസാ പത്രം
Thursday, December 18, 2014 10:19 AM IST
മനാമ: മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റിന്‍ കെഎംസിസിക്ക് ബഹ്റിന്‍ ആരോഗ്യ വകുപ്പ് പ്രശംസാ പത്രം നല്‍കി. സമൂഹത്തില്‍ രക്ത ദാനത്തിനു പ്രചോദനം നടത്തുകയും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ട് രക്ത ദാനം നടത്തുകയും ചെയ്തതിനാണ് പ്രശംസാ പത്രം നല്‍കിയത്. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടന്ന രക്തദാന ചടങ്ങില്‍ ബ്ളഡ് ബാങ്ക് ഹെഡ് ഫക്രിയ അലി ദര്‍വെഷ് ബഹ്റിന്‍ കെഎംസിസി ജീവസ്പര്‍ശം രക്തദാന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി ഫൈസലിനും വോളന്ററിയര്‍മാര്‍ക്കും പ്രശംസാ പത്രം കൈമാറി.

ഇതിനകം നടത്തിയ രക്തദാന പ്രവര്‍ത്തനത്തിലൂടെ 1400 ല്‍പരം പേര് ക്യാമ്പിലൂടെയും അടിയന്തര ഘട്ടത്തില്‍ നിരവധി പേരും രക്ത ദാനം നടത്തി. രക്ത ദാന പ്രവര്‍ത്തനത്തിനു പ്രത്യേക വെബ്സൈറ്റും എസ്എംഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: എ.പി ഫൈസല്‍ വില്യാപ്പള്ളി