ജെട്ടിഗുണ്ഡി സെന്റ് ഫ്രാന്‍സിസ് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
Thursday, December 18, 2014 8:46 AM IST
മൈസൂര്‍: ജെട്ടിഗുണ്ഡി സെന്റ് ഫ്രാന്‍സിസ് വാര്‍ഷികാഘോഷവും പുതിയതായി നിര്‍മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഫ്രാന്‍സിസ്കന്‍ മിഷണറി ബ്രദേഴ്സ് സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ജോസ് വള്ള്യറ ഉദ്ഘാടനം ചെയ്തു. ആധുനിക സൌകര്യങ്ങളോടെ നിര്‍മിച്ച സ്കൂള്‍ കെട്ടിടം ഏറെ ആകര്‍ഷണീയമാണ്.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള നൂതന സൌകര്യങ്ങള്‍ സ്കൂളില്‍ ആവിഷ്കരിച്ചിട്ടുണ്െടന്നു പ്രിന്‍സിപ്പല്‍ ബ്രദര്‍ സനില്‍ തറയില്‍ അറിയിച്ചു.