നോര്‍ക്ക റൂട്ട്സ് ധനസഹായം കൈമാറി
Thursday, December 18, 2014 8:44 AM IST
ബംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ദുരിതാശ്വാസനിധിയായ സാന്ത്വനപദ്ധതി വഴി ധനസഹായം നല്കി. ലോറി ഡ്രൈവറായിരുന്ന മാണ്ഡ്യ സ്വദേശിയായ കെ.എ. ജോസിനാണ് 50,000 രൂപ സഹായം നല്കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതോടെ ജോലി ചെയ്യാന്‍ സാധിക്കാതെ വന്ന അവസരത്തിലാണ് ബംഗളൂരു നോര്‍ക്ക റൂട്ട്സ് ഓഫീസില്‍ചികിത്സാ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. അള്‍സൂര്‍ ശ്രീനാരായണസമിതി കെട്ടിടത്തിലെ നോര്‍ക്ക റൂട്ട്സ്ഓഫീസില്‍ നടന്ന ചടങ്ങില്‍ എന്‍ആര്‍കെ ഡവലപ്മെന്റ്ഓഫീസര്‍ ട്രീസ തോമസ് ജോസിന് തുക കൈമാറി.