ഫിയാത്ത്-2014 ബൈബിള്‍ ക്വിസ് രണ്ടാം റൌണ്ട് മത്സരം നടത്തി
Thursday, December 18, 2014 8:43 AM IST
ബംഗളൂരു: ആനെപ്പാളയ സെന്റ് സെബാസ്റ്യന്‍സ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ കപ്പിള്‍സ് ഇന്‍ ജീസസ് ക്രൈസ്റ് സംഘടന നടത്തുന്ന ഫിയാത്ത്-2014 ബൈബിള്‍ ക്വിസിന്റെ രണ്ടാം റൌണ്ട് മത്സരം ധര്‍മാരാം ക്രൈസ്റ് ഐസിഎസ്ഇ സ്കൂള്‍ കാമ്പസില്‍ നടന്നു. രണ്ടാം റൌണ്ടില്‍ നിന്ന് അഞ്ചു പേര്‍ മെഗാഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. ബംഗളൂരുവിലെ സീറോ മലബാര്‍ ഇടവകകളിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന ഫിയാത്ത് ക്വിസിന് വികാരി ഫാ. ഷാജു പെല്ലിശേരിയാണ് നേതൃത്വം നല്കുന്നത്.

ഈവര്‍ഷത്തെ ഫിയാത്ത് മത്സരങ്ങളുടെ വിഷയം കുടുംബം എന്നതാണ്. വിവരങ്ങള്‍ക്ക് ളശമയേശയഹല ൂൌശ്വ.യഹീഴുീ.ശി സന്ദര്‍ശിക്കുകയോ ളശമയേശയഹലൂൌശ്വ@ഴാമശഹ. രീാ എന്ന അഡ്രസില്‍ ഇ-മെയില്‍ ചെയ്യുകയോ വേണം. ഫോണ്‍: 9632553234, 9845475625.