'സദാചാര നിഷേധം വിമോചനമല്ല, സര്‍വനാശമാണ്' സംവാദം ഡിസംബര്‍ 19ന്
Thursday, December 18, 2014 7:58 AM IST
ജിദ്ദ: സദാചാരങ്ങള്‍ പുലര്‍ത്താന്‍ തെരുവില്‍ വാളെടുക്കുന്ന ഹനുമാനുകളും അവകാശ സ്വാതന്ത്യത്തിനു നിരത്തില്‍ ചുംബിച്ച് നടക്കുന്ന വാനരന്മാരും മലയാളിയുടെ സമൂഹ്യ ചുറ്റുപാടുകള്‍ മലീമസമാക്കുന്ന വര്‍ത്തമാന പാശ്ചാത്തലത്തില്‍ ജിദ്ദയില്‍ ആദ്യമായി ഈ വിഷയവുമായി ഒരു തുറന്ന സംവാദം സംഘടിപ്പിക്കുന്നു.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19 ന് (വെള്ളി) വൈകുന്നേരം ആറിന് ഷറഫിയ ഇംപാല ഗാര്‍ഡന്‍സില്‍ നടക്കുന്ന സംവാദത്തിന് മുജാഹിദ് സ്റേറ്റ് മൂവ്മെന്റ് കേരള പ്രസിഡന്റ് മുസ്തഫ തന്‍വീര്‍ നേതൃത്വം നല്‍കും.