അബ്ദുള്‍ ഗഫൂറിന്റെ മൃതദേഹം നാട്ടില്‍ സംസ്കരിച്ചു
Thursday, December 18, 2014 7:56 AM IST
അബ്ദുള്‍ ഗഫൂറിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി

റിയാദ്: കഴിഞ്ഞ ഞായറാഴ്ച റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി അബ്ദുള്‍ ഗഫൂര്‍ കുന്നുകടവന്റെ 53 മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ചന്തക്കുന്ന് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

ബുധനാഴ്ച പുലര്‍ച്ചെയുള്ള റിയാദ് കോഴിക്കോട് സൌദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്. ചൊവ്വാഴ്ച അസര്‍ നമസ്കാരാനന്തരം ഷുമൈസി ആശുപത്രി പള്ളിയില്‍ നടന്ന മയ്യത്ത് നമസ്കാരത്തില്‍ എംഎസ്എഫ് സംസ്ഥാന നേതാക്കളായ ടി.പി അഷ്റഫ് അലി, പി.ജി മുഹമ്മദ്, കെഎംസിസി മലപ്പുറം ജില്ലാ ട്രഷറര്‍ തെന്നല മൊയ്തീന്‍ കുട്ടി, ഒഐസിസി നേതാവ് അബ്ദുള്ള വല്ലാഞ്ചിറ തുടങ്ങി നാട്ടുകാരും ബന്ധുക്കളുമായി നിരവധി പേര്‍ പങ്കെടുത്തു.

നാലു വര്‍ഷമായി റിയാദിലുള്ള അബ്ദുള്‍ ഗഫൂര്‍ ഹുറൂബായതിനാല്‍ നാട്ടില്‍ പോകാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാട്ടിലയക്കാനുള്ള കടമ്പകള്‍ കടക്കാന്‍ തര്‍ഹീല്‍ അധികൃതരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സഹായിച്ചതായി സാമൂഹ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍