മലപ്പുറം മണ്ഡലം കെഎംസിസി സ്കോളര്‍ഷിപ്പ് ഫണ്ട് കൈമാറി
Wednesday, December 17, 2014 10:03 AM IST
റിയാദ:് മലപ്പുറം മണ്ഡലം കെഎംസിസിയും എംഎസ്എഫും സംയുക്തമായി നടത്തുന്ന മണ്ഡലത്തിലെ പ്രഫഷണല്‍ കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അഷ്റഫലിക്ക് മണ്ഡലം ജനറല്‍ കണ്‍വീനര്‍ പി.സി അബ്ദുള്‍ മജീദ് കാളമ്പാടി കൈമാറി.

ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ മൊയ്തീന്‍ കോയ, മുജീബ് ഉപ്പട, നൂറുദ്ദീന്‍ കോട്ടിയം, അബ്ദുള്ള പൂക്കോട്ടൂര്‍, സമദ് സീമാടന്‍, ഷൂക്കൂര്‍ വടക്കേമണ്ണ, ഉമ്മര്‍ ഉമ്മത്തൂര്‍ ബഷീര്‍ പറമ്പില്‍, യൂനുസ് ഇരുമ്പുഴി, നസീര്‍ പി.പി. വടക്കേമണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍