മെല്‍ബണില്‍ ശാലോം ഫെസ്റിവല്‍: ഡിസംബര്‍ 19, 20, 21 തിയതികളില്‍
Wednesday, December 17, 2014 10:01 AM IST
മെല്‍ബണ്‍: ഷെവലിയര്‍ ബെന്നി പുന്നത്തുറയുടെ നേതൃത്വത്തിലുള്ള ശാലോം ടീം ഒരുക്കുന്ന ശാലോം ഫെസ്റിവല്‍ ഡിസംബര്‍ 19, 20, 21 തീയതികളില്‍ മെല്‍ബണിലെ ഡാന്‍ഡിനോംഗിലുള്ള സെന്റ്െ ജോണ്‍സ് റീജിയണ്‍ കോളജില്‍ നടത്തുന്നു. പ്രശസ്ത വചന പ്രഘോഷകരായ ഫാ. റോയി പാലാട്ടി, ബെന്നി പുന്നത്തുറ, ഡോ.ജോണ്‍ ഡി എന്നിവരാണ് ധ്യാനം നയിക്കുന്നത്. ബ്ര. സിബി ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും.

19-ന് വൈകുന്നേരം അഞ്ചിന് ജപമാലയോടെ ശാലോം ഫെസ്റിവല്‍ ആരംഭിക്കും. ആറിന് നടക്കുന്ന ദിവ്യബലിയില്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ശാലോം മീഡിയ പബ്ളിക്കേഷന്‍ ഓസ്ട്രേലിയായുടെ ഔപചാരികമായ ഉദ്ഘാടനം മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിക്കും. ഓസ്ട്രേലിയയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ശാലോം മാഗസിന്‍ പിതാവ് പ്രകാശനം ചെയ്യും. രാത്രി ഒമ്പതു വരെ ശാലോം ടീമിന്റെ വചന ശുശ്രൂഷ ഉണ്ടായിരിക്കും.

ശനി, ഞായര്‍ (20,21) ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെയാണ് ശാലോം ഫെസ്റിവല്‍. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള പ്രത്യേക സൌകര്യം ഉണ്ടായിരിക്കുമെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സൌത്ത്-ഈസ്റ് ഇടവക വികാരി ഫാ. ഏബ്രാഹം കുന്നത്തോളി അറിയിച്ചു.

കണ്‍വീനര്‍മാരായ ജയ്സണ്‍ ജോസഫ്, ജോഷ് പൈകട, വര്‍ക്കി കൈതക്കുളം എന്നിവരുടെ നേതൃത്വത്തില്‍ ഫെസ്റിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍