സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റണ്‍ പ്രാര്‍ഥനാ യജ്ഞത്തിന് തുടക്കം
Wednesday, December 17, 2014 6:36 AM IST
ഹൂസ്റണ്‍: പരിശുദ്ധ സഭയുടെ ശ്രേഷ്ട കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്കും ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളികള്‍ക്കും ദൈവ കരുണ ലഭിക്കുന്നതിനുവേണ്ടിയുള്ള പത്തുദിവസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥനായഞ്ജത്തിന് തുടക്കം കുറിച്ചു. ഡിസംബര്‍ നാലിന് ആരംഭിച്ച പ്രാര്‍ഥന 25ന് രാവിലെ ക്രിസ്മസ് ശുശ്രൂഷകളോടെ അവസാനിക്കും.

ഓഗസ്റില്‍ ഇടവക പൊതുയോഗം ചേര്‍ന്ന് സഭാസമാധാനത്തിനുവേണ്ടി ഐകകണ്ഠേന സ്വീകരിച്ച തീരുമാനങ്ങളില്‍ ഉറച്ചുനിന്ന് പ്രാര്‍ഥനയും ഉപവാസവും ദൈവാശ്രയവും മാത്രം കൈമുതലുള്ള മലങ്കരയുടെ യാക്കോബ് ബുര്‍ദാനക്കും 86-ാം വയസിലും സഭയ്ക്കുവേണ്ടിയും മലങ്കര മക്കള്‍ക്കുവേണ്ടിയും അക്ഷീണം പ്രവര്‍ത്തിക്കുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്കും കൂറും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്ന യാക്കോബായ സുറിയാനി സഭയെ സകല പ്രൌഡിയോടും സകല പരിശുദ്ധിയോടുംകൂടെ നയിക്കുവാനുള്ള ബലവും ശക്തിയും ലഭിക്കുന്നതിനും ഇടവകയിലെ വൈദികര്‍ക്കും ദൈവ വിശ്വാസികള്‍ക്കും വേണ്ടിയും നടത്തുന്ന പ്രാര്‍ഥ യജ്ഞത്തില്‍ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വം ഏകമനസോടെ സഹകരിക്കണമെന്ന് പ്രസിഡന്റ് റെജി സ്കറിയ, സെക്രട്ടറി അജി സി. പോള്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍