റെജി കെ. പൊന്നപ്പന്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി
Wednesday, December 17, 2014 6:33 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വെസ്റ് ഡല്‍ഹിയുടെ ജനറല്‍ സെക്രട്ടറിയായി മലയാളിയായ റെജി കെ. പൊന്നപ്പനെ നിയമിച്ചു.

കൊല്ല ജില്ലയിലെ ആയൂര്‍ പെരുങ്ങല്ലൂര്‍ സ്വദേശിയായ റെജി കെ. പൊന്നപ്പന്‍ മലങ്കര സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഇടവകാംഗവും കൌണ്‍സില്‍ മെംബറുമാണ്. കൂടാതെ ഡല്‍ഹിയിലെ വിവിധ സാമൂഹിക സംഘടനകളുടെയും അസോസിയേഷനുകളുടെയും ചുമതല വഹിച്ചുവരുന്നു.