സ്നേഹ സംഗമം സംഘടിപ്പിച്ചു
Wednesday, December 17, 2014 6:32 AM IST
അല്‍കോബാര്‍: പ്രവാസി സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക ജീര്‍ണതകള്‍ക്കെതിരെ കിഴക്കന്‍ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദി തുടക്കമിട്ട 'സ്നേഹ സംഗമം' അല്‍കോബാര്‍ നവോദയയുടെ കീഴിലുള്ള അല്‍കോബാര്‍ ടൌണ്‍, മക്കാ സ്ട്രീറ്റ് എന്നീ യുണിറ്റുകള്‍ 'സ്നേഹ സംഗമം' സംഘടിപ്പിച്ചു.

ഡിസംബര്‍ 12ന് അല്‍കോബാര്‍ ടൌണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സ്നേഹ സംഗമത്തില്‍ പ്രവാസി സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ

നവോദയ അല്‍കോബാര്‍ ഏരിയ എക്സിക്യൂട്ടീവ് അംഗം ഷിജു വിഷയം അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റെ അജി കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ സാംസ്കാരിക വേദിയുടെ വൈസ് പ്രസിഡന്റ് പവനന്‍ മൂലക്കല്‍ പ്രസംഗിച്ചു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ജോസ് സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു.

മക്കാ സ്ട്രീറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സ്നേഹ സംഗമത്തില്‍ ഏരിയ എക്സിക്യൂട്ടീവ് അംഗം സമദ് സരിഗ വിഷയം അവതരിപ്പിച്ചു. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റെ ശ്രീകാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ സെക്രട്ടറി റഹിം മടത്തറ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി റിജേഷ് സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം