ന്യൂഏജ് സിറ്റി ഫ്ളവര്‍ ചിത്രരചനാ മത്സരം
Wednesday, December 17, 2014 6:09 AM IST
റിയാദ്: ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദിയും സിറ്റി ഫ്ളവറും സംയുക്തമായി റിയാദിലെ സ്കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരം നടത്തുന്നു. 5 ാമത് സിറ്റി ഫ്ളവര്‍ ഷോപ്പിംഗ് ഫെസ്റിവലിനോടനുബന്ധിച്ച് ഈമാസം 19 ന് എക്സിറ്റ് 30 ലെ ദൌലിയ ഇസ്തിറാഹയില്‍വച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.

റിയാദിലെ വിവിധ ഏഷ്യന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന പെന്‍സില്‍ ചിത്രരചനാ മത്സരത്തില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. ഒന്നാസ്ഥാനത്തിന് അര്‍ഹനാകുന്ന വിജയിക്ക് സ്വര്‍ണ്ണനാണയമാണ് സമ്മാനമായി ലഭിക്കുക.
മത്സര സംബന്ധമായ വിവരങ്ങള്‍ക്ക് ഷാനവാസ് (0543991721), വിനോദ് (0541391154), സമീര്‍ (0531128377) എന്നിവരുമായി ബന്ധപെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍