തൊഴില്‍ മേഖല നിയമാനുസൃതമാക്കല്‍: പരിശോധന ക്യാപയിന്‍ ശക്തമാക്കുമെന്നു തൊഴില്‍ മന്ത്രി
Tuesday, December 16, 2014 10:15 AM IST
റിയാദ്: സൌദി തൊഴില്‍ മേഖല നിയമാനുസൃതമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങി വെച്ച പരിശോധന ക്യാപയിന്‍ കുടുതല്‍ ശക്തമായി നടത്തുമെന്ന് സൌദി തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് അറിയിച്ചു. തബുകില്‍ പുതിയ തൊഴില്‍ കാര്യാലയ ഓഫീസ് ഉത്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം പത്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നിയമ ലംഘകാരായ ഒരാളേയും രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ല. ഈരാജ്യത്തിന്റെ നിയമത്തെ അംഗീകരിക്കുക എന്നത് രാജ്യത്ത് ജീവിക്കുന്നവരുടെ ബാധ്യതയായിരിക്കെ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ട വിദേശകള്‍ക്ക് നിര്‍ബന്ധമാണ്.

നിയമാനുസൃതമുള്ള തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് കഴിയുമെന്നിരിക്കെ നിയമ വിരുദ്ധരായ തൊഴിലാളികളെ ജോലിക്ക് വെക്കാന്‍ അനുവദിക്കില്ലന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൌദി ആരോഗ്യ മന്ത്രിയുടെ അധിക ചുമതല കുടിയുണ്ടായിരുന്ന അദ്ദേഹം , ആരോഗ്യ വിഭാഗത്തിന് പുതിയ മന്ത്രിയെ നിയമിച്ചതോടെ പുര്‍ണമായു തൊഴില്‍ വകുപ്പില്‍ ശ്രദ്ദ കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്. സ്വദേശി വത്കരണ പ്രക്രിയ ശക്തമാക്കുന്നതോടപ്പം നിയമ ലംഘകര്‍ക്കെതിരെ പുതിയ ചില നടപടികളും താസിയാതെ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം