മോണ്‍. മാത്യു എളപ്പാനിക്കലിന് ഊഷ്മള സ്വീകരണം നല്‍കി
Tuesday, December 16, 2014 10:14 AM IST
മെല്‍ബണ്‍: കോട്ടയം അതിരൂപത വികാരി ജനറാളും സീറോ മലബാര്‍ സഭാ മുന്‍ ഫിനാന്‍സ് കണ്‍ട്രോളറും ആയിരുന്ന മോണ്‍. മാത്യു എളപ്പാനിക്കലിന് മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ സ്വീകരണം നല്‍കി.

മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണ പരിപാടി.

ഞായറാഴ്ച വൈകന്നേരം വിശുദ്ധ കുര്‍ബാനയില്‍ മാത്യു എളപ്പാനിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കുമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന സ്വീകരണ സമ്മേളനത്തിന് മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി സ്വാഗതം ആശംസിച്ചു. ഫാ. തോമസ് കുമ്പിക്കല്‍, ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ പ്രസിഡന്റ് സുനു സൈമന്‍, ക്നാനായ കാത്തലിക് മിഷന്റെ ട്രസ്റി സ്റീഫന്‍ ഓക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ഉപഹാരം പാരിഷ് കൌണ്‍സില്‍ അംഗങ്ങളായ ലിസി ജോസ്മോന്‍ കണ്ണംപടവത്തില്‍, ട്രീസ സാജന്‍ എന്നിവര്‍ ചേര്‍ന്ന് മാത്യു എളപ്പനാനിക്കലിന് നല്‍കി.

സ്വീകരണത്തിന് മാത്യു ഇളപ്പനാനിക്കല്‍ മറുപടി പ്രസംഗത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. പരിപാടി വിജയമാക്കിയ എല്ലാ ക്നാനായ കാത്തലിക് മിഷന്‍ അംഗങ്ങള്‍ക്കും സെക്രട്ടറി ബിജു അലക്സ് നന്ദി പറഞ്ഞു. തുടര്‍ന്ന് സ്നേഹവിരുന്നും നടത്തി.

നേരത്തെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിചേര്‍ന്ന മോണ്‍. മാത്യു എളപ്പാനിക്കലിന് പാരിഷ് കൌണ്‍സില്‍ അംഗം ബേബി സിറിയക് കരിശേരിക്കലിന്റെയും സൈമണ്‍ ചാമക്കാലായുടെയും നേതൃത്വത്തില്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

സ്വീകരണ പരിപാടികള്‍ക്ക് ട്രസ്റി സോളമന്‍ ജോര്‍ജ്, പാരിഷ് കൌണ്‍സില്‍ അംഗങ്ങളായ സിബി ജോസഫ് വയലുങ്കല്‍, ജോസഫ് വരിക്കമാന്‍തൊടി, സിജോ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍