മോഹിനിയാട്ട മഹോത്സവം സംഘടിപ്പിച്ചു
Tuesday, December 16, 2014 6:05 AM IST
ബംഗളൂരു: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കേരളസമാജത്തിന്റെ സഹകരണത്തോടെ മോഹിനിയാട്ട മഹോത്സവം 'മോഹിനി നൃത്യതി' സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി ഇന്ദിരാനഗര്‍ 5 മെയിന്‍ 9 ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചലച്ചിത്രതാരവും നര്‍ത്തകിയുമായ ശ്രീദേവി ഉണ്ണി മോഹിനിയാട്ട മഹോത്സവം ഉദ്ഘാടനം ചെയ്തു.

കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ദിവാകരന്‍, സി.കെ. മനോഹരന്‍, ഒ.വി. ചിന്നന്‍, ജെയ്ജോ ജോസഫ്, കെ.വി. മനു, രാജശേഖരന്‍, വി.എല്‍. ജോസഫ്, വിനേഷ്, ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സാന്ദ്ര പിഷാരടി, പാര്‍വതി ശ്രീവല്ലഭന്‍, അനിമ, അനുപമ മേനോന്‍, മഞ്ജുള മൂര്‍ത്തി എന്നിവര്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. സാന്ദ്രപിഷാരടി,പാര്‍വതി ശ്രീവല്ലഭന്‍ എന്നിവര്‍ വര്‍ക്ഷോപ്പിനു നേതൃത്വം നല്‍കി. മോഹിനിയാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളസംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന ഒരു മാസംനീണ്ടുനില്ക്കുന്നമോഹിനിയാട്ട മഹോത്സവത്തിന്റെഭാഗമായാണ് ബംഗളൂരുവില്‍ മൂന്നു ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്.