പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി
Tuesday, December 16, 2014 5:30 AM IST
കുവൈറ്റ്: പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി രജനിഷ് ഫിലിപ്പോസ് (46) കുവൈറ്റില്‍ നിര്യാതനായി. ഡിസംബര്‍ 13-ന് ശനിയാഴ്ച ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. എം/എസ് അല്‍ യാസ്റ ഭക്ഷ്യ കമ്പനിയില്‍ ഇന്‍വെന്ററി കണ്‍ട്രോള്‍ മാനേജര്‍ ആയിരുന്നു. ലിനു രജനീഷ് ആണ് ഭാര്യ. മോഹിത് ഫിലിപ്പോസ് മകനാണ്. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ (മഹാ ഇടവക) സജീവ പ്രവര്‍ത്തകനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 24336204 / 97671194 / 66793832 ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍